തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വികസന സദസ്സ് തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിൽ പി മമ്മിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു.

ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി സുഹറ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്തിൻ്റെ വികസന രേഖയുടെ പ്രകാശനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ വി പി റജീന ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ഉണ്ണികൃഷ്ണന് നൽകി നിർവഹിച്ചു. അഞ്ച് വർഷത്തെ ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ഡോക്യുമെൻ്ററി ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ് പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി എം മനോമോഹൻ , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷെറീന, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധിക രതീഷ്, പി എസ് സുരേഷ് ബാബു, വി ആർ രേഷ്മ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി പി സുരേഷ് കുമാർ റിപ്പോട്ട് അവതരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം