സ്വർണവില ഇന്ന് രണ്ടുതവണ കുറഞ്ഞു. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഉച്ചക്ക് ശേഷം കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,540 രൂപയും പവന് 92,320 രൂപയുമായി. രണ്ട് ദിവസം കൊണ്ട് 5,040 രൂപയാണ് പവന് കുറഞ്ഞത്.
ഉച്ചക്ക് ശേഷം ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 11,540 രൂപയും പവന് 92,320 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 9490 രൂപയും 14 കാരറ്റിന് 7400 രൂപയും ഒമ്പത് കാരറ്റിന് 4780 രൂപയുമായി.
രാവിലെ ഗ്രാമിന് 310 രൂപയും പവന് 2480 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 11,660 രൂപയും പവന് 93,280 രൂപയുമായിരുന്നു രാവിലത്തെ വില. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും സ്വർണവില കുറഞ്ഞത്.
സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.54 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 4,075.77 ഡോളറായാണ് ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില കുറഞ്ഞത്. 2020 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ലാഭമെടുപ്പ് ശക്തമായതാണ് വിപണിയിൽ വില ഇടിയാനുള്ള പ്രധാനകാരണം.
