കൊടലൂർക്കാവ് ക്ഷേത്ര കമ്മിറ്റി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കൂറ്റനാട്: തിരുമിറ്റക്കോട് ഇരുങ്കൂറ്റൂർ ശ്രീ കൊടലൂർക്കാവ് ക്ഷേത്ര കമ്മിറ്റിയും ചെറുതുരുത്തി പി.എൻ.എൻ.എം. ആയുർവേദ മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി എ.യു.പി. സ്കൂളിൽ നടന്ന ആരോഗ്യ ക്യാമ്പ് ഡോ. ശാലിനി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റി ചെയർമാൻ എൻ.പി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.

പരിശോധനയ്ക്കെത്തിയവർക്ക് സൗജന്യമായി ഔഷധ വിതരണം നടത്തി. സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കായി പ്രശസ്തമായ കൊടലൂർക്കാവ് ക്ഷേത്ര കമ്മിറ്റി, എല്ലാ മാസവും പട്ടാമ്പി താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണവിതരണം നടത്തിവരുന്നുണ്ട്.

ടി.പി. പത്മനാഭൻ, വി.വി. വേണുഗോപാലൻ, ടി.പി. മോഹനൻ, കെ. ഗോപിനാഥൻ, വി. ഭരതൻ, പി. സജിത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം