എല്ലാവരും ദീപാവലി അടിച്ചുപൊളിച്ചു; പിന്നീട് കണ്ണ് കാണാൻ പോലും പറ്റാത്ത അവസ്ഥ; ഡൽഹിയിൽ 'കൃത്രിമമഴ

ഡൽഹിയിൽ വായുമലിനീകരണം അതീവഗുരുതരമായ അവസ്ഥയിലെത്തിയതോടെ കൃത്രിമ മഴ പെയ്യിക്കാനുള്ള ആലോചനയുമായി സർക്കാർ. കാലാവസ്ഥാ വകുപ്പിന്റെ പച്ചക്കൊടി കിട്ടിയാൽ വരും ദിവസങ്ങളിൽ ഡൽഹി സർക്കാർ കൃത്രിമമഴ പെയ്യിച്ചേക്കും. ഡൽഹി പരിസ്ഥിതി മന്ത്രി മൻജീന്ദർ സിങ് ദീപാവലി ആഘോഷങ്ങൾ കഴിഞ്ഞയുടൻ തന്നെ കൃത്രിമമഴ ഉണ്ടാകുമെന്ന് അറിയിച്ചുകഴിഞ്ഞു.

ചൊവ്വാഴ്ച്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് വായുഗുണനിലവാര സൂചിക 347 എന്ന അപകടകരമായ അളവിലാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം വാസിപുർ, ഭവാന, ജഹാംഗീർപുരി തുടങ്ങിയ ഇടങ്ങളിൽ അതീവ മോശമാണ് സ്ഥിതി. ഇന്ത്യ ഗേറ്റ് പരിസരത്തും മലിനീകരണം അതീവ രൂക്ഷമാണ്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെയാണ് വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം