കേരള പ്രവാസി സംഘം നാഗലശ്ശേരി മേഖലാ സമ്മേളനം നടത്തി


കൂറ്റനാട്: കേരള പ്രവാസി സംഘം നാഗലശ്ശേരി മേഖലാ സമ്മേളനം കൂറ്റനാട് ജനകീയ കമ്മിറ്റി ഓഫീസിൽ നടന്നു. പ്രസിഡണ്ട് രവികുന്നത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റിയംഗം പി.വി. നബീസ ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ഷൗക്കത്ത് പിലാക്കാട്ടിരി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ എം. സുബ്രഹ്മണ്യൻ, ടി. എ. ലക്ഷ്മണൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

മേഖലയിലെ മുതിർന്ന പ്രവാസി സംഘം പ്രവർത്തകരെ സമ്മേളനത്തിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി രവികുന്നത്ത് (പ്രസിഡന്റ്), പി. എ. അബ്ദുൾ ഹമീദ് (സെക്രട്ടറി), ഷൗക്കത്ത് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പി. എ. അബ്ദുൾ ഹമീദ് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം