
വാവനൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) തൃത്താല മേഖലാ സമ്മേളനം വാവനൂരിൽ നടന്നു. സുനിൽ കുഴൂരിന്റെ പതാകവന്ദനത്തോടെ പ്രസിഡൻറ് പതാക ഉയർത്തി. സുധി ഇമ പ്രാർത്ഥന ചൊല്ലി.
ഷംനാദ് മട്ടായയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ടി.വി.എം. അലി ഉദ്ഘാടനം ചെയ്തു. ‘ചിത്രം’ ഫോട്ടോഗ്രാഫി ക്ലബ് മേഖലാതലത്തിൽ സംഘടിപ്പിച്ച ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് ഉദ്ഘാടകൻ സാക്ഷ്യപത്രം, മൊമെന്റോ, ക്യാഷ് പ്രൈസ് എന്നിവ വിതരണം ചെയ്തു.
അംഗങ്ങളുടെ മക്കളിൽ പാഠ്യ-പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ അനുമോദിച്ചു. മുദ്ര ഗോപി മുഖ്യപ്രഭാഷണം നടത്തി. തനീഷ് എടത്തറ, ജയറാം വാഴക്കുന്നം, ലത്തീഫ് കെ., ഹനീഫ പാട്ടാമ്പി, സുഭാഷ് കീഴായൂർ എന്നിവർ പ്രസംഗിച്ചു.
സനൂപ് കുമ്പിടി പ്രവർത്തന റിപ്പോർട്ടും രഞ്ജിത് മണ്ണിൽ വരവ്-ചിലവ് കണക്കും അവതരിപ്പിച്ചു. ഗിരീഷ് ആലൂർ നന്ദി രേഖപ്പെടുത്തി.ഭാരവാഹികൾ:കെ.വി. വിശ്വനാഥൻ കൂറ്റനാട് (പ്രസിഡന്റ്), രഞ്ജിത് മണ്ണിൽ (സെക്രട്ടറി), ഷാജി സഫ (വൈസ് പ്രസിഡന്റ്), ഗിരീഷ് ഗ്രീൻ (ജോയിന്റ് സെക്രട്ടറി), സനൂപ് കുമ്പിടി (ഖജാഞ്ചി), അനൂപ് അമേസ് (പി.ആർ.ഒ).