എടപ്പാൾ പട്ടാമ്പി റോഡിലെ ലോഡ്ജില്‍ മധ്യവയസ്ക്കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പില സ്വദേശി ശ്രീനിവാസൻ (58) ആണ് മരിച്ചത്. എടപ്പാൾ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.