തൃത്താല ഉപജില്ലയിലെ വിരമിച്ച പ്രധാന അധ്യാപകരുടെ കൂട്ടായ്മ പ്രസിദ്ധീകരിച്ച 'ആത്മപ്രപഞ്ചനം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം സർഗ്ഗസായാഹ്നമായി. വട്ടേനാട് ജി.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യു.വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ പി.വി റഫീഖ് പുസ്തക പ്രകാശനം നിർവഹിച്ചു. തൃത്താല എ.ഇ.ഒ. കെ.പ്രസാദ് പുസ്തകം ഏറ്റുവാങ്ങി. എൻലൈറ്റ് കോ-ഓഡിനേറ്റർ ഡോ.കെ. രാമചന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. റിട്ട.ഡി.ഇ.ഒ പി.വി സിദ്ധീഖ്, എച്ച്.എം ഫോറം കൺവീനർ ഇ.ബാലകൃഷ്ണൻ,
വട്ടേനാട് ഗവ.എൽ.പി സ്കൂൾ പ്രധാനധ്യാപിക പ്രീത, പി.ടി.എ പ്രസിഡണ്ട് ഗിരീഷ്, അക്ഷരജാലകം എഡിറ്റർ ഹുസൈൻ തട്ടത്താഴത്ത്, വിരമിച്ച കൂട്ടായ്മയിലെ അംഗങ്ങളായ പി.പി നന്ദൻ, പി.രാധാകൃഷ്ണൻ, സി.കെ ലീലാവതി, പി.ബീനാകുമാരി, കെ.ചന്ദ്രൻ, അജിത് കുമാർ, ഇ.എൻ ശ്രീജ, വി.എം സുമ, സെയ്ദ് മൊയ്തീൻ ഷാ എന്നിവർ സംസാരിച്ചു.തൃത്താല ഉപജില്ലയിലെ വിരമിച്ച 41 പ്രധാന അധ്യാപകരുടെ സർവീസ് അനുഭവങ്ങളാണ് ആത്മപ്രപഞ്ചനം എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അക്ഷരജാലകം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.