അക്രമകാരികളായ വന്യ മൃഗത്തെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടുന്നതിന് വന്യ ജീവി സംരക്ഷണ (കേരള ഭേദഗതി) കരട് ബില്ലിന് അംഗീകാരം നൽകിയ എൽ.ഡി.എഫ് സർക്കാറിന് അഭിവാദ്യം പ്രകടിപ്പിച്ച് കൊണ്ട് കർഷക സംഘം നാഗലശേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് സെൻ്റെറിൽ പ്രകടനവും പൊതുയോഗവും നടത്തി.
പൊതുയോഗം കേരള കർഷക സംഘം ഏരിയ സെക്രട്ടറി എ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് ടി.വി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. കർഷക സംഘം ഏരിയ കമ്മിറ്റി അംഗം കെ.പി. രാമചന്ദ്രൻ സംസാരിച്ചു. വില്ലേജ് സെക്രട്ടറി വി.പി. രാജൻ സ്വാഗതവും വില്ലേജ് ജോ. സെക്രട്ടറി അർച്ചന നന്ദിയും പറഞ്ഞു.