സ്നേഹലോകം കുമ്പിടിയിൽ:സ്വാഗതസംഘം ഓഫീസ് തുറന്നു

തൃത്താല: തിരുവസന്തം 1500 എന്ന പ്രമേയത്തിൽ ഒക്ടോബർ 16 വ്യാഴം കുമ്പിടിയിൽ വെച്ച് നടക്കുന്ന തൃത്താല സോൺ സ്നേഹലോകം പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. എസ്. വൈ. എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ്‌ അഹ്സനി ആനക്കര സ്നേഹ മഹൽ എന്ന് നാമകരണം ചെയ്ത ഓഫീസ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന പ്രവർത്തക സംഗമത്തിൽ എസ്. വൈ. എസ് തൃത്താല സോൺ പ്രസിഡന്റ്‌ ഹാഫിള് സ്വഫ്‌വാൻ റഹ്‌മാനി അധ്യക്ഷത വഹിച്ചു. സി. അബ്ദുല്‍ കബീര്‍ അഹ്സനി അങ്ങാടി, മുഹമ്മദ് കോയഹാജി അങ്ങാടി, അസിസ്റ്റന്റ് കോഡിനേറ്റർമാരായ മുസ്തഫ അഹ്സനി ചിറ്റപ്പുറം, സൈദലവി നിസാമി ആലൂർ, സോൺ ജനറൽ സെക്രട്ടറി സി.പി. റിയാസ് കൊള്ളനൂർ, ക്യാബിനറ്റ് അംഗങ്ങളായ കെ. ഷബീർ, അബ്ദുൽ ഹകീം സഖാഫി, സൈനുദ്ധീൻ ഒതളൂർ, ഹാഷിം സഖാഫി, ഹാഫിസ് സഖാഫി, ഷാഹിദ് കുമ്പിടി സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം