പട്ടാമ്പി ജ്വല്ലറി കവർച്ച; പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ

 

പട്ടാമ്പി നഗരത്തിലെ റെയിൽവ്വേ സ്‌റ്റേഷൻ റോഡിൽ ഉള്ള ആരാധന ജ്വല്ലറി കുത്തിതുറന്ന് 8 പവനോളം ആഭരണങ്ങളും, അമ്പതിനായിരം രൂപയും കവർന്ന പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പട്ടാമ്പി പോലീസിൻറെ പിടിയിലായി. ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെയാണ് പട്ടാമ്പി ടൗണിലെ ആരാധനജ്വല്ലറി കുത്തിതുറന്ന് പ്രതികൾ സ്വർണ്ണം കവർച്ച ചെയ്തത്. ടൗണിൻ്റെ ഹൃദയഭാഗത്ത് നടന്ന സംഭവം സ്ഥലത്ത് വ്യാപാരികൾക്കിടയിലും പ്രദേശവാസികൾക്കിടയിലും ഭീതി പരത്തിയിരുന്നു. വിരലടയാളവിദഗ്ധരും ഡോഗ്സ്വാഡും, സയന്റിഫിക് ടീമും അന്ന് തന്നെ സ്ഥലത്ത് എത്തിയിരുന്നു. ജോലിക്കായി അന്യ സംസ്ഥാനക്കാർ കൂടുതൽ തിങ്ങിപാർക്കുന്ന സ്ഥലംകൂടിയായതിനാൽ പോലീസ് അന്വേഷണം ദുഷ്കാരം ആയിരുന്നു.

എന്നാൽ പട്ടാമ്പി പോലീസ് സ്‌ക്വാഡ്കൾ ആയി തിരിച് പഴുതു അടച്ച അന്വേഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്പ്രദേശവാസികളായ അന്യസംസ്ഥാനക്കാരേയും മുൻകുറ്റവാളികളേയും ഒപ്പം CCTV വിഷ്വലുകളും മറ്റും പോലീസ് അന്വേഷണ പരിധിയിൽ വരുത്തുകയും തുടർന്ന് ലഭിച്ച ചെറിയ ചെറിയ വിവരങ്ങൾ വച്ച് പോലീസ് പ്രതികളിലേക്ക് എത്തുകയുമായിരുന്നു.മോഷണത്തിന് ശേഷം മുതലുമായി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് കൊട്ടമല സ്വദേശിയായ ബിനുവിനെ നെടുമങ്ങാട്നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. 

കൂടെ സഹായിയായ റഫീഖ് (മുരളി) (43,ചെമ്പത്ത് വീട്,നന്നംമുക്ക്,ചങ്ങരംകുളം എന്നയാളേയും മണിക്കൂറുകൾക്കകം പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾ മുതലുകൾ പല സ്ഥലങ്ങളിൽ വിൽക്കുകയും പണ യപ്പെടുത്തിയും ചെയ്ത് തായി മൊഴി നൽകിയിട്ടുണ്ട് ആയത് പോലീസ് പരിശോദിച്ചു വരുന്നുണ്ട്.പട്ടാമ്പി നഗരത്തിൽ വർഷങ്ങളായി കഴിയുന്ന ഇവർക്ക് നേരത്തെ കേസുകൾഉള്ളതായി പോലിസ് അറിയിച്ചു.

സ്ഥിരമായി റെയിൽവെ പരിസരത്തും ഫുട്പാത്തിലും താമസിച്ച് ജ്വല്ലറി നിരീക്ഷിച്ച് കവർച്ച നടത്തിയ കവർച്ച സംഘത്തെ പോലീസിൻറെ കൃത്യമായ ഇടപെടൽ വഴിയാണ് പിടികൂടിയത്. പോലീസ് തങ്ങളെ പിൻതുടരുമെന്ന ആശങ്കയിൽ മുടിയെല്ലാം വെട്ടി മൊട്ടയായി സ്വന്തം നാട്ടിലേക്ക് സ്ഥലം വിട്ട ഒന്നാംപ്രതിയായ ബിനുവിനെ നെടുമങ്ങാട് നാട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പട്ടാമ്പി പോലീസ് പിടികൂടുകയായിരുന്നു.

പട്ടാമ്പി പോലീസ് ക്രൈം 1163/2025 ആയി രജിസ്റ്റർ ചെയ്ത കേസിൽ ഷൊർണ്ണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, പട്ടാമ്പി ഐ.പി അൻഷാദ്, എസ്.ഐ ഉദയകുമാർ , എ.എസ്.ഐ റഷീദ്, എ എസ് ഐ ജയകുമാർ, ഡിവിഷൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അബ്‌ദുൾ റഷീദ് പി, ബിജു, മിജേഷ്, റിയാസ്, സജിത്ത്.പി, ഷൻഫീർ, കമൽ, സജിത്ത്, നൗഷാദ്ഖാൻ, സന്ദീപ്, മുരുകൻ, പ്രശാന്ത് എന്നിവരടങ്ങിയ ടീമാണ് പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം