ചാലിശ്ശേരി: ചാലിശ്ശേരി എസ്.സി.യു.പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി കലാഗാല എന്ന പേരിൽ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ ഫൈവ് ഫൈനലിസ്റ്റ് കുമാരി ഗൗതമി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാദർ വർഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.
തൃത്താല ബിപിസി പി ദേവരാജൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് പി എ റഹിയാനത്ത്, എം പി ടി എ പ്രസിഡണ്ട് വി വി റൈഹാനത്ത്, എം പി ടി എ വൈസ് പ്രസിഡണ്ട് വിൽസി റോഷൻ, പ്രധാന അധ്യാപകൻ കെ മുഹമ്മദ് സൽമാൻ, വി കെ മിനി ടീച്ചർ, കെ കെ സുജ ടീച്ചർ, ഒ എസ് പ്രബിത, കുക്കൂ സി രാജൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി കലാഗാല വർണ്ണാഭമായി.
