കപ്പൂർ: അധ്യാപകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നിങ്ങനെ സേവന രംഗത്ത് ആറ് പതിറ്റാണ്ട് പിന്നിട്ട സി.മുഹമ്മദ് കുട്ടി മാസ്റ്റരുടെ എൺപതാം പിറന്നാളിൻ്റെ ഭാഗമായി കെ.എസ്.എസ്.പി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയുടെ സ്ഥാപക സെക്രട്ടറിയായ മുഹമ്മദുകുട്ടി മാസ്റ്റർ കഴിഞ്ഞ 5 വർഷമായി പ്രസിഡണ്ട് ആണ്. താലൂക്ക് യൂണിയൻ കൗൺസിലറുമാണ്.
25 കൊല്ലം അധ്യാപകനായും 5 വർഷം പ്രധാന അധ്യാപകനായും പ്രവർത്തിച്ച അദ്ദേഹം ആനക്കര നയ്യൂർ സ്കൂളിൽ നിന്നാണ് വിരമിച്ചത്. ആദരിക്കൽ ചടങ്ങ് വി.കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ.പി ഉണ്ണി മേനോൻ, റിട്ടയേർഡ് തഹസിൽദാർ കെ. മൂസക്കുട്ടി, അധ്യാപകരായ കെ.എം അബൂബക്കർ, സി.അബീദലി, വി.ടി ഉണ്ണികൃഷ്ണൻ, ടി.കെ മൊയ്തീൻ കുട്ടി, വിലാസിനി, സി.എം മിനി എന്നിവർ സംസാരിച്ചു.