ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നു; പട്ടാമ്പി പാലം നിർമാണം പുനരാരംഭിച്ചു

 
മഴ കുറഞ്ഞ് ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ പാലം നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്ന പണിയാണ് നടക്കുന്നത്. മഴ ശക്തമായതോടെ പുഴയിൽ ജലനിരപ്പുയർന്നതിനാൽ ജൂണിലാണ് പ്രവൃത്തികൾ നിർത്തിവെച്ചത്. പൈലിങ് പൂർത്തിയായ ഭാഗത്ത് കോൺക്രീറ്റിങ് പ്രവൃത്തികളാണ് നടക്കുന്നത്.

പട്ടാമ്പി മണ്ഡലത്തെയും തൃത്താല മണ്ഡലത്തെയും ബന്ധിപ്പിച്ചാണ് പുതിയ പാലം വരുന്നത്. 52.57 കോടി രൂപയാണ് പാലം നിർമാണത്തിനു ലഭിച്ചിട്ടുള്ളത്. അനുബന്ധ റോഡ് ഉൾപ്പെടെ 750 മീ. നീളവും 13.5 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. നിലവിൽ തൃശ്ശൂർ, മലപ്പുറം ജില്ലകളുടെ കവാടമായ പട്ടാമ്പിയിൽ കുപ്പിക്കഴുത്തായാണ് പട്ടാമ്പി പാലം നിൽക്കുന്നത്. 2018, 2019, 2024 വർഷങ്ങളിൽ പാലം കവിഞ്ഞ് പുഴയൊഴുകിയിരുന്നു. ഇതോടെ ദിവസങ്ങളോളം പാലം അടച്ചിടേണ്ടിവന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം