അഞ്ചു പതിറ്റാണ്ട് കാലം ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിലെ കോമരം ആയിരുന്ന ആലിക്കര കണ്ണാളത്ത് വീട്ടിൽ ശിവശങ്കരൻ വെളിച്ചപ്പാട് (68) നിര്യാതനായി. രോഗബാധിതനായിരുന്നു.കോമരം പദവി ഒഴിഞ്ഞതിന്റെ പിറ്റേന്നാണ് മരണപ്പെട്ടത്. ഇന്നലെ (ഞായറാഴ്ച) രാവിലെ 6 മണിക്കാണ് വാളും ചിലമ്പും ദേവീ സന്നിധിയിൽ സമർപ്പിച്ച് വെളിച്ചപ്പാട് പദവി ഒഴിഞ്ഞത്.സംസ്കാരം ഇന്ന് (29-09-2025 തിങ്കളാഴ്ച) വൈകുന്നേരം 5.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭദ്ര. മക്കൾ: സുശീല, പ്രസാദ്, പ്രവീൺ. മരുമക്കൾ: പ്രകാശൻ, അഞ്ജലി, ശരണ്യ.
