താര സംഘടനയായ 'അമ്മ' ക്ക് ഇനിമുതൽ വനിതാ നേതൃത്വങ്ങൾ

താരസംഘടനയായ അമ്മ (AMMA) യുടെ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. നടി ശ്വേത മേനോൻ അമ്മയുടെ പ്രസി‍ഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേർത്തല, ലക്ഷ്മി പ്രിയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനെ തെരഞ്ഞെടുത്തു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വനിതാ സംവരണ സീറ്റുകളിൽ സരയു മോഹൻ, ആശാ അരവിന്ദ്, അഞ്ജലി നായർ, നീന കുറുപ്പ് എന്നിവരെ തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ജനറൽ സീറ്റുകളിൽ കൈലാഷ് , സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യൂ, വിനു മോഹൻ, റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ് എന്നിവരെ തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം