ചാലിശ്ശേരി:എൽ.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പട്ടിശ്ശേരി GJB സ്കൂളിലെ വിദ്യാർത്ഥി ഹൈഫ ഫാത്തിമ സിപി ക്ക് ഖത്തർ പ്രവാസി മിത്രം ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. സ്കൂളിൽ നടന്ന ആഗസ്ത് 15 ൻ്റെ സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ ഖത്തർ പ്രവാസി മിത്രം കമ്മിറ്റി അംഗം ടിഎസ് മുസ്തഫയാണ് ക്യാഷ് അവാർഡ് കൈമാറിയത്. കമ്മിറ്റി അംഗങ്ങളായ ടിഎം റാഫി, ഷാഫി നടുവത്ത് എന്നിവരും കമ്മറ്റിയുടെ പൂർവ്വ നേതാക്കളും നാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകുകയും ചെയ്യുന്ന സുലൈമാൻ കല്ലിങ്ങൽ, അബ്ദുസ്സലാം സിപി, പിടിഎ പ്രസിഡൻ്റ് ഫസീദ, രക്ഷിതാക്കൾ, അദ്ധ്യാപകർ ചടങ്ങിൽ സംബന്ധിച്ചു.
എൽ.പി ക്ളാസിലെ കുട്ടികളുടെ പഠന നേട്ടങ്ങൾ പ്രകടിപ്പിക്കുന്നതിനായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏറ്റവും പ്രധാന പരീക്ഷയാണ് ലോവർ സെക്കൻഡറി സ്കൂൾ സ്കോളർഷിപ് എക്സാമിനേഷൻ എന്നറിയപ്പെടുന്ന എൽ.എസ്.എസ് പരീക്ഷ. ഈ പൊതുപരീക്ഷ നാലാം ക്ളാസിലെ കുട്ടികളെ ഉദ്ദേശിച്ചാണ് നടത്തുന്നത്. ഭാഷ, പരിസര പഠനം, ഗണിതം എന്നീ വിഷയങ്ങളാണ് പരീക്ഷക്ക് ഉണ്ടാവുക. ഒന്നു മുതൽ നാലു പാഠഭാഗങ്ങളിലെ വിവരങ്ങൾക്കപ്പുറം പൊതു കാര്യങ്ങളെക്കുറിച്ചും നന്നായി ഗ്രഹിക്കണം.