ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

 

കൂടല്ലൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം ഏഴാം ദിവസം കണ്ടെത്തി. ഒറ്റപ്പാലം മീറ്റ്ന തടയണയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ഒറ്റപ്പാലം ചുനങ്ങാട് താമസിക്കുന്ന പാലപ്പുറം പാറക്കൽ യൂസഫിന്റെ (58) മൃതദേഹമാണ് കൂടല്ലൂർ ജാറം കടവിന് താഴെ ഭാരതപ്പുഴയിൽ കണ്ടെത്തിയത്

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മീറ്റ്ന തടയണക്ക് സമീപം മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വീണ് യൂസഫിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്. അഗ്നി രക്ഷ സേനയും,സിവിൽ ഡിഫൻസ് അംഗങ്ങളും സ്കൂബ ഡൈവിംഗ് സംഘവും ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭ്യമായില്ല.

ഞായറാഴ്ച കൂടല്ലൂർ ജാറം കടവിന് താഴെ ഭാരതപ്പുഴയിൽ നാട്ടുകാർ ഒരു മൃതദേഹം കണ്ട വിവരം പോലീസിൽ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷത്തിലാണ് മീറ്റ്ന തടയണയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒറ്റപ്പാലം പാലപ്പുറം പാറക്കൽ യൂസഫിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. തൃത്താല പോലിസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പട്ടാമ്പി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം