കൂറ്റനാട് : നാഗലശ്ശേരി-വാവനൂർ പാതയിൽ കൂട്ടമായെത്തിയ കാട്ടുപന്നികൾ ഗതാഗതതടസ്സമുണ്ടാക്കി. വ്യാഴാഴ്ചരാത്രി 10 മണിക്കാണ് സംഭവം.ചരക്കുലോറിയുമായി വരുകയായിരുന്ന പെരുമണ്ണൂർ സ്വദേശിയുടെ വാഹനം ഏറെനേരം റോഡിൽ നിർത്തിയിടേണ്ടി വന്നു. കൂട്ടമായെത്തിയ രണ്ട് പന്നിക്കൂട്ടങ്ങൾ മാർഗതടസ്സം സൃഷ്ടിക്കയായിരുന്നു. മാസങ്ങൾക്കുമുമ്പ് അടുത്ത പ്രദേശമായ വട്ടൊള്ളിക്കാവിലും പന്നിക്കൂട്ടങ്ങൾ വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. നാഗലശ്ശേരി, ചാലിശ്ശേരി, തിരുമിറ്റക്കോട് പ്രദേശങ്ങളിൽ പലയിടത്തും പന്നികളിടിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
പന്നികളുടെ ഉപദ്രവംനിമിത്തം കൃഷിചെയ്യാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഇവയെ തുരത്താൻ വനംവകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ല. പഞ്ചായത്തുകൾക്ക് പന്നികളെ വെടിവെച്ചുകൊല്ലുന്നതിന് വനംവകുപ്പ് അധികാരം നൽകിയിട്ടുണ്ടെങ്കിലും കർഷകർക്ക് ഗുണകരമായ രീതിയിൽ കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.
ഈ പന്നികളെ വെടിവച്ച് കൊല്ലാൻ അനുവദിച്ച ഫണ്ട് ഭരണത്തിൽ ഇരിക്കുന്നവർ പുട്ടടിക്കാൻ മാത്രമാണോ ഉപയോഗിക്കുന്നത്? നാട്ടുകാർ ഒന്നുചേർന്ന് ഇവന്മാരെ ചോദ്യം ചെയ്തു കൂടെ?
മറുപടിഇല്ലാതാക്കൂ