തിരുമറ്റക്കോട് പഞ്ചായത്തിലെ ചാത്തന്നൂരിൽ ടോറസ് ലോറിക്ക് ഗതാഗത നിരോധന ഏർപ്പെടുത്തിയ വട്ടോളിക്കാവ് - ചാത്തന്നൂർ - കറുകപുത്തൂർ റോഡിൽ നിയമലംഘനം നടത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. നിരോധനം ഉണ്ടായിട്ടും പ്രസ്തുത റോഡിലൂടെ സഞ്ചരിക്കുന്ന ടോറസ് ലോറികളെ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു .
ഭാരമേറിയ ഇത്തരം വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നതിനാൽ റോഡുകൾ തകർന്നും പൈപ്പുകൾ പൊട്ടിയും ദുരിത ബാധയിലാണ് നാട്ടുകാർ. പ്രസ്തുത റോഡിലൂടെ അമിത ഭാരവാഹനങ്ങൾ പിഡബ്ല്യുഡി നിരോധിച്ചതാണ്. ഈ നിയമം കാറ്റിൽ പറത്തി കൊണ്ടാണ് മണ്ണ് മാഫിയകൾ പ്രസ്തുത റോഡിലൂടെ ഗതാഗതം നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഒന്നു നടക്കാൻ പോണില്ല
മറുപടിഇല്ലാതാക്കൂ