ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒ പിക്ക് തുടക്കമായി

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒപിക്ക് തുടക്കമായി. ഒ പി യുടേയും ടോക്കണ്‍ സംവിധാനത്തിന്റെയും ഓണ്‍ലൈന്‍ പേയ്‌മെന്റിന്റെയും ഉദ്ഘാടനം കെ പ്രേംകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഉച്ചയ്ക്കുശേഷം അത്യാഹിത വിഭാഗത്തില്‍ അനുഭവപ്പെടാറുള്ള തിരക്കിന് പരിഹാരമായാണ് സായാഹ്ന ഒ പി ആരംഭിച്ചത്. ഒരു ഡോക്ടറെ കൂടി താല്‍ക്കാലികമായി നിയമിച്ച് പുതിയ അത്യാഹിത വിഭാഗം കെട്ടിടത്തിലാണ് സായാഹ്ന ഒ പി പ്രവര്‍ത്തനം ആരംഭിച്ചത്. ദിവസവും ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി എട്ടു വരെയാണ് സേവനം. ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ജാനകിദേവി അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ കെ രാജേഷ്, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഷിജിന്‍ ജോണ്‍ ആളൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ അബ്ദുള്‍ നാസര്‍, സുനീറ മുജീബ്, ഫൗസിയ ഹനീഫ, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, കൗണ്‍സിലര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം