
എന്നാൽ, പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു. തൊട്ടടുത്തുള്ള ബാറിലെത്തി മദ്യപിച്ച് തിരിച്ചുവരുമ്പോഴാണ് കാർ പൊതുയോഗത്തിലേക്ക് ഓടിച്ചുകയറ്റിയത്. നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ഇയാളെ ചാലിശേരി പൊലീസിൽ ഏൽപ്പിച്ചു. കാർ വേദിയുടെ അടുത്തുവച്ച് ഓഫായതിനാലാണ് അപകടം ഒഴിവായത്.രാജ്യത്താകെ ആർഎസ്‌എസ് നടത്തുന്ന വർഗീയ പ്രചാരണങ്ങളെ തുറന്നുകാട്ടി ‘ഞങ്ങൾക്ക് വേണം തൊഴിൽ, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' മുദ്രാവാക്യം ഉയർത്തി നടക്കുന്ന പ്രചാരണത്തിൽ വിറളിപിടിച്ചാണ് ആർഎസ്‌എസ് ആക്രമണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.