മേഴത്തൂർ : മേഴത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മേഴത്തൂർ ടൗണിൽ യുദ്ധവിരുദ്ധ മൂകാഭിനയം നടന്നു. വൈകിട്ട് നടന്ന പരിപാടി പ്രിൻസിപ്പൽ പി ബി ഷെൽജ ഉദ്ഘാടനം ചെയ്തു. യുദ്ധവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ബിജു കോട്ടീരി സ്വാഗതം പറഞ്ഞു. അധ്യാപകരായ രാജേഷ് എൻ ആർ, ഫസൽ റഹ്മാൻ, ഗൗരി, റോഷൻ എന്നിവരും വോളന്റിയർ ലീഡർ മാരായ അഭിനവ്, കൃഷ്ണജ, നവനീത്, അമൃത എന്നിവരും സംസാരിച്ചു.