ചാലിശ്ശേരി ജിഎച്ച്എസ്എസ് ൽ സ്കൂൾ വികസന സമിതി രൂപീകരിച്ചു

ചാലിശ്ശേരി ഗവ:ഹയർ സെക്കണ്ടറി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും വിദ്യാഭ്യാസ നിലവാരവും അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി വികസന സമിതി യോഗം ചേർന്നു. സ്കൂളിൻ്റെ എഴുപതാം വാർഷികത്തിന്റെ ഭാഗമായി രണ്ട് വർഷം വിവിധ പരിപാടികൾ നടത്താനുള്ള ഒരുക്കത്തിലാണ് വികസന സമിതി.

പി.ടി.എ പ്രസിഡൻ്റ് പി.വി.രജീഷ് കുമാർ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂർ, ടി.എം.കുഞ്ഞുകുട്ടൻ, സി.വി.ബാലചന്ദ്രൻ, ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ, വി.കെ.സുബ്രമണ്യൻ, ബാലൻ മാസ്റ്റർ, ഷഹല മജീദ്, മുൻ പ്രിൻസിപ്പൽ ഗീതാ ജോസഫ്, ഉമ്മർ മൗലവി, റിട്ട:അധ്യാപിക സുമ, സ്കൂൾ പ്രധാനധ്യാപിക പി.ചിത്ര, പി.ടി.എ വൈസ് പ്രസിഡൻ്റ് ടി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

സ്കൂൾ വികസന സമിതി ചെയർമാനായി വി.കെ.സുബ്രഹ്മണ്യൻ, കൺവീനർ എം.എം അഹമ്മദുണ്ണി എന്നിവരെ തെരഞ്ഞെടുത്തു. സി.വി.ബാലചന്ദ്രൻ,ടി.പി.കുഞ്ഞുണ്ണി,പി.ആർ.കുഞ്ഞുണ്ണി, ടി.എം കുഞ്ഞുകുട്ടൻ, ഡോ.എം.ബി.മുഹമ്മദ്, ഉമ്മർ മൗലവി, ബാബു നാസർ, കെ.സി. കുഞ്ഞൻ, ബാലൻ മാസ്റ്റർ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം