പാറക്കൽ മർക്കസിൽ വർഷം തോറും നടത്തിവരാറുള്ള നബിദിന ബഹുജന റാലിയും അസ്മാഉൽ ഹുസ്ന മജ്‌ലിസും മീലാദ് സമ്മേളനവും സെപ്‌റ്റംബർ 13 ശനിയാഴിച്ച നടക്കുമെന്ന് ട്രസ്റ്റ് മെമ്പർമാരായ ബാവ ഹാജി കപ്പൂർ, ഇബ്രാഹിംക്കുട്ടി കൂനമൂച്ചി, കെ.ടി സുലൈമാൻ കൂനമൂച്ചി,സകരിയ കപ്പൂർ എന്നിവർ അറിയിച്ചു.
13 ന് 4 മണിക്ക് ദാറുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് റാലി ആരംഭിച്ച് കാഞ്ഞിരത്താണി, കപ്പൂർ സിറ്റി ,കൂനമൂച്ചി വഴി വന്ന് പാറക്കൽ മർകസിൽ സമാപിക്കും. 1000 മുതഅല്ലിമീങ്ങളും, പരിസര മദ്രസ വിദ്യാർത്ഥികളും, നാട്ടിലെ ഉമറാക്കളും, ഉലമാക്കലും റാലിയിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന നബിദിന സമ്മേളന വേദിയിൽ 10 ഓളം സയ്യിദമാരെയും, 10 ഓളം ആലിമീങ്ങളെയും, 10 ഓളം ഉമറാക്കളെയും ആദരിക്കും.
പാറക്കൽ മർകസിൽ നടന്ന സ്വാഗത സംഗം മീറ്റിംഗിൽ മൗലാന പാറക്കൽ മുഹമ്മദ് അലി ഉസ്താദ് ഉദ്ഘാടനം നടത്തി. അബ്ദുൽ റഷീദ് ബാഖവി ഉസ്താദ് വിഷയ അവതരണവും, ഉമർ ബാഖവി ചങ്ങരംകുളം, അബ്ദുല്ലക്കുട്ടി അൻവരി കപ്പൂർ, ഷാജി അയിരൂർ എന്നിവർ ആശംസ പ്രസംഗം നടത്തി.
സ്വാഗത സംഗം ചെയർമാൻ സിനോജ് കുയിലങ്ങാട്ടിൽ, വൈസ് ചെയർമാൻ ഹനീഫ കാഞ്ഞിരത്താണി ,ബാവ സാഹിബ് കപ്പൂർ ജനറൽ കൺവീനർ ഹൈദ്രോസ് കപ്പൂർ, ജോയിന്റ് കൺവീനർ ഷമീർ കപ്പൂർ ,സലാം പാറക്കൽ ,ശൗക്കത് കപ്പൂർ, ട്രഷറർ അസീസ് പാറക്കൽ എന്നിവരെ തെരഞ്ഞെടുത്തു.