ആലൂരിൽ റോഡിലെ കുഴിയടച്ച് മദ്രസ വിദ്യാർത്ഥികളുടെ മാതൃകാ പ്രവർത്തി

 
ആലൂർ കാശാമുക്ക് റോഡിലെ കുഴികൾ അടച്ച് മാതൃകാ പ്രവർത്തികളുമായി മദ്രസ വിദ്യാർത്ഥികൾ രംഗത്ത്. ആലൂർ കാശാമുക്ക് ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ വിദ്യാർത്ഥികളാണ് തകർന്നു കിടക്കുന്ന റോഡിലെ കുഴികൾ താൽക്കാലികമായി അടച്ചത്.

മദ്രസ വിദ്യാർത്ഥികൾക്ക് പൊതുപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ പദ്ധതികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ മദ്രസയിലെ ഉസ്താദിനോട് ആശയം പങ്കുവെക്കുകയും തുടർന്ന് ഉസ്താദിന്റെ നിർദ്ദേശപ്രകാരം കുഴികൾ അടക്കാൻ ആവശ്യമായ സാമഗ്രികൾ സംഘടിപ്പിച്ച പ്രവർത്തി നടത്തുകയുമായിരുന്നു. 

ഹിദായത്തുൽ ഇസ്ലാം മദ്രസ പ്രധാന അധ്യാപകൻ ത്വയ്യിബ് സഖാഫി വിദ്യാർത്ഥികളെ അനുമോദിച്ചു. കാശാമുക്ക് സ്വദേശികളായ മുഹമ്മദ് അനസ്, മുഹമ്മദ് സഹൽ മുഹമ്മദ് ജാസിം മുഹമ്മദ് ഷയാൻ എന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പ്രവർത്തി നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം