കേരളത്തെ മുഴുവൻ ശുചിത്വപൂർണ്ണമാക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. ബ്രഹ്മപുരത്തെ തീപിടുത്തത്തെ തുടർന്നുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ബ്രഹ്മപുരത്തെ പൂങ്കാവനമാക്കാൻ കഴിഞ്ഞു. കേരളത്തിൻ്റെ ഈ മാതൃക മറ്റ് സംസ്ഥാനങ്ങളും പകർത്തുകയാണെന്നും മന്ത്രി പറഞ്ഞു.2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെയും ശുചിത്വ മിഷൻ്റെയും ഒരു കോടി 10 ലക്ഷം രൂപ ഫണ്ട് വിനിയോഗിച്ചാണ് നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഷൊർണൂർ ബസ് സ്റ്റാൻ്റിനകത്ത് നിർമ്മിച്ച പ്ലാൻ്റിൽ പ്രതി ദിനം 25000 ലിറ്റർ മലിന ജലം ശുദ്ധീകരിക്കാൻ കഴിയും.പരിപാടിയുടെ ഭാഗമായി വാദ്യസമന്വയം ഓർക്കസ്ട്ര ടീമിൻ്റെ സംഗീത നിശയും ഉണ്ടായിരുന്നു. സ്വച്ഛ് സർവ്വേക്ഷനിൽ മികച്ച നേട്ടം കൈവരിക്കുന്നതിന് പ്രയത്നിച്ച നഗരസഭയിലെ വിവിധ ജീവനക്കാരെ മന്ത്രി അനുമോദിച്ചു.നഗരസഭാ സെക്രട്ടറി പി എസ് രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ ബസ് സ്റ്റാൻ്റിലെ ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ (അയ്യൻകാളി സ്മാരക ഹാൾ) നടന്ന പരിപാടിയിൽ പി മമ്മികുട്ടി എംഎൽഎ അധ്യക്ഷനായി.നഗരസഭാ ചെയർമാൻ എം കെ ജയപ്രകാശ്, വൈസ് ചെയർപേഴ്സൺ പി സിന്ദു,സ്ഥിരം സമിതി അധ്യക്ഷനായ എസ് ജി മുകുന്ദൻ, വി ഫാത്തിമത്ത് ഫർസാന,കെ കൃഷ്ണകുമാർ, പി. ജിഷ ,കെ എം ലക്ഷ്മണൻ, വാർഡ് കൗൺസിലർ ശ്രീകല രാജൻ, തദ്ദേശ വകുപ്പ് ജോയിൻ്റ് ഡയറക്ടർ കെ ഗോപിനാഥൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ജി വരുൺ, മുനിസിപ്പൽ എഞ്ചിനീയർ ഇ പി ഷൈനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ,തുടങ്ങിയവർ പങ്കെടുത്തു.