തെങ്ങ് കടപുഴകി വീണ് യുവതിക്ക് ഭാരുണാന്ത്യം

കോഴിക്കോട്: വാണിമേലിൽ തെങ്ങ് കടപുഴകി ദേഹത്ത് വീണ് യുവതി മരിച്ചു. വാണിമേൽ പീടികയുള്ള പറമ്പത്ത് ജംഷീദിൻ്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകുന്നേരമാണ് അപകടം. വീട്ട് മുറ്റത്ത് ഒന്നര വയസുള്ള കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ വീടിനു സമീപത്തെ കേട് വന്ന തെങ്ങ് മറ്റാരു മരത്തിൽ തട്ടിത്തെറിച്ച് ഇവരുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മക്കൾ ഹാമിദ് ഫിസാൻ , നഹാൻ സൈഫ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം