കർഷക സംഘം തൃത്താല ഏരിയയിലെ വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി.

 

കേരള കർഷക സംഘം തൃത്താല ഏരിയ കമ്മിറ്റിക്കു കീഴിലുള്ള 163 യൂണിറ്റ് സമ്മേളനങ്ങളും 12 വില്ലേജ് സമ്മേളനങ്ങളും പൂർത്തിയായി.നെല്ല് സംഭരണത്തിലെ അപാകതകൾ പരിഹരിക്കുക, വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് നിയമ നിർമ്മാണം നടത്തുക, സുസ്ഥിര തൃത്താല പദ്ധതി വിജയിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.

കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സന്നദ്ധ സംഘടനയായി മാറാൻ തീരുമാനമെടുത്തു. അടുത്ത വർഷങ്ങളിലേക്കുള്ള ഭാരവാഹികളേയും സമ്മേളനം തെരഞ്ഞെടുത്തു. തൃത്താല വില്ലേജ് സമ്മേളനം മേഴത്തൂരിൽ ഏരിയാ സെക്രട്ടറി എ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. എം.സി.അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ : എം.ടി. അച്ചുതൻ (പ്രസിഡണ്ട്), എം.സി.അശോകൻ (സെക്രട്ടറി), പി.ദീപ ട്രഷറർ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം