തൃത്താലയിലെ കോൺഗ്രസ് നേതാക്കൾ തമ്മിലെ തർക്കത്തിൽ രൂക്ഷവിമർശനവുമായി യൂത്ത് ലീഗ്

തൃത്താല മേഖലയിലെ കോൺഗ്രസ് നേതാക്കളായ സി വി ബാലചന്ദ്രനും വി ടി ബൽറാമും തമ്മിലുള്ള തർക്കത്തിൽ രൂക്ഷവി വിമർശനവുമായി യൂത്ത് ലീഗ് പാലക്കാട് പ്രസിഡന്റ് പി എം മുസ്തഫ തങ്ങൾ. ഇത്തരം തർക്കങ്ങൾ യുഡിഎഫിന്റെ മനോവീര്യം തകർക്കുമെന്നാണ് അദ്ദേഹം പറയുന്നത്. 

പി എം മുസ്തഫ തങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് താഴെ

നേതാക്കൾ തൃത്താലയിലെ യു ഡി എഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കരുത്.

തൃത്താലയിലെ കൊണ്ഗ്രെസ്സ് നേതാക്കൾ പരസ്പരം പോരാടിച്ചു യു ഡി എഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നത് ശരിയല്ല.

നേതൃ തലത്തിൽ ഉണ്ടായ പ്രശനം ഉന്നത നേതൃത്വം ഇടപെട്ടു ഉടൻ പരിഹാരം കാണേണ്ടതാണ്. പ്രവർത്തകരും നേതാക്കളും ഈ വിഷയത്തിൽ പക്ഷം ചേർന്നു പ്രതികരണം നടത്തുന്നത് സ്ഥിതി കൂടുതൽ വഷളാക്കാൻ മാത്രമേ സഹായിക്കുകയൊള്ളു.

ഇത്തരം സംഘടനാ വിഷയങ്ങൾ അതാത് സംഘടനകൾക്ക് അകത്തു തന്നെ പറഞ്ഞു തീർക്കാൻ നേതൃത്വം ശ്രദ്ധിക്കണമെന്നു ഓർമ്മ പെടുത്തുന്നു.

2 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, ജൂലൈ 17 1:25 PM

    തൃത്താല കൈയിൽ നിന്ന് പോയത് തിരിച്ച് പിടിക്കാൻ ശ്രമിക്കാതെ പരസ്പരം തമ്മില്‍ തല്ലി തീരാനാണ് യോഗം.

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം