കുന്നംകുളം സ്വദേശിയായ സന്യാസി തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം റെയിൽവേ ട്രാക്കിൽ

കുന്നംകുളം സ്വദേശിയായ സന്യാസി തെലങ്കാനയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കുന്നംകുളം സ്വദേശി ശ്രിബിൻ എന്ന ബ്രഹ്മാനന്ദ ഗിരി സ്വാമിയാണ്‌ കേരളത്തിലേക്കുള്ള യാത്രയിൽ മരിച്ചത്. മരണത്തിനു മുൻപ് കുന്നംകുളത്തെ സുഹൃത്തിനെ വിളിച്ച് താൻ അപകടത്തിൽ ആണെന്നും എന്തും സംഭവിക്കാം എന്നും പറഞ്ഞിരുന്നു.അതിനുശേഷം റെയിൽവേ ട്രാക്കിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശ്രിബിൻ അവസാനം വിളിച്ച കോൾ റെക്കോർഡ് കുടുംബം പുറത്ത് വിട്ടു. 

റെയിൽവേ ട്രാക്കിലാണ് കിടന്നിരുന്നത് എങ്കിലും ട്രെയിനിൽ നിന്ന് വീണതിന്റെ ലക്ഷണങ്ങൾ ദേഹത്ത് ഇല്ലെന്നാണ് കുടുംബം പറയുന്നത്. ജൂൺ 28നാണ്‌ തെലങ്കാനയിൽ വച്ച്‌ ശ്രിബിൻ എന്ന ബ്രഹ്മാനന്ദ ഗിരി മരിച്ചു എന്ന വിവരം കുടുബത്തിന്‌ ലഭിക്കുന്നത്‌.ശ്രീബിൻ സന്യാസം സ്വീകരിച്ച് നേപ്പാൾ ആശ്രമത്തിൽ കഴിയുകയായിരുന്നു. നേപ്പാളിൽ നിന്നും കേരളത്തിൽ വരുന്ന വഴിയിൽ തെലുങ്കാനയിലെ കമ്മം സ്റ്റേഷനടുത്ത് റെയിൽവേ ട്രക്കിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

മരണത്തിൽ ദൂരുഹത ഉണ്ടെന്ന് തോന്നിയ ബന്ധുക്കൽ തുടരന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ വിഭാഗത്തിനും കുന്നംകുളം പൊലീസിനും പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം