കൂറ്റനാട്: പെരിങ്കന്നൂർ സദാശിവ മാധവ സേവ ട്രസ്റ്റിന്റെയും മലപ്പുറം ഐടീസ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ചാലിശ്ശേരി പെരുമണ്ണൂർ ആനന്ദാശ്രമം സേവാ കേന്ദ്രത്തിൽ വെച്ച് സൗജന്യ നേത്ര പരിശോധന ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.
ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുട്ടൻ ഉദ്ഘാടനം ചെയ്തു. സദാശിവ മാധവ സേവാ ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ പീതാംബരൻ അധ്യക്ഷത വഹിച്ചു. ഐടീസ് കണ്ണാശുപത്രി ചീഫ് കോഡിനേറ്റർ ചിപ്പി കുര്യൻ കണ്ണു പരിശോധന കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കെ എ ചന്ദ്രൻ , കെ വേണുഗോപാൽ എന്നിവർ സംസാരിച്ചു.