കൂനമ്മൂച്ചി നടുവട്ടം റോഡിൽ വാഹനപകടം

കപ്പൂർ:അമേറ്റികരയിൽ വിവാഹ പാർട്ടി സഞ്ചരിച്ച ബെൻസ് കാറും, പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരിന്തല്‍മണ്ണ സ്വദേശികള്‍ സഞ്ചരിച്ച കാറും നടുവട്ടം ഭാഗത്ത് നിന്നും മരം കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാര്‍ അമിത വേഗതയിലായിരുന്നെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ കാറിലുണ്ടായിരുന്ന സ്ത്രീയേയും പിക്കപ്പിലെ ഡ്രൈവറെയും അടുത്തുളള സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.പരിക്ക്‌ ഗുരുതരമല്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം