ചാലിശ്ശേരി: ചാലിശ്ശേരി- കൂറ്റനാട് റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നും പി.ഡ ബ്ല്യു.ഡിയുടെ അനാസ്ഥ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ന്യൂ ബസാറിൽ ജൂലൈ പത്തിന് റോഡ് ഉപരോധിക്കും.
ഇതോടനുബന്ധിച്ച് ചേർ ന്ന കൺവൻഷൻ കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.വി ഉമ്മർ മൗലവി അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ബാബു നാസർ, തൃത്താല നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.കെ സുനിൽകുമാർ, ഹുസൈൻ പുളിയഞ്ഞാലിൽ, എ.എം ഷെഫീക്ക്, റോബർട്ട് തമ്പി, പ്രദീപ് ചെറുവാശ്ശേരി, പി.എ നൗഷാദ്, ഹാഷിം അച്ചാരത്ത്, കെ. ഇജാസ്, വി.എം നൗഫൽ, വി.ആർ പ്രകാശ്, സിദ്ധി പനങ്കാവിൽ, കെ. കുമാരൻ, പഞ്ചായത്ത് അംഗങ്ങളായ നിഷ അജിത് കുമാർ, കെ.സുജിത എന്നിവർ സംസാരിച്ചു.