അലിഫ് അറബിക് ടാലന്റ് ടെസ്റ്റും ഭാഷസമര അനുസ്മരണവും നടത്തി

 
തൃത്താല: കേരള അറബി ടീച്ചേഴ്സ് ഫെഡറേഷൻ തൃത്താല ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അലിഫ് അറബിക് ടാലന്റ് ടെസ്റ്റും ഭാഷാസമര അനുസ്മരണവും സംഘടിപ്പിച്ചു പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍ നിർവഹിച്ചു.

ഉപജില്ല അലിഫ് വിങ് ചെയർമാനും സംഘടനയുടെ വൈസ് പ്രസിഡണ്ടുമായ ഇ. അബ്ദുൽ ജലീൽ അധ്യക്ഷനായി, കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് നൂറുൽ അമീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി കെ. സൽമാൻ കൂടമംഗലം ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡണ്ട് ടി എ മുജീബ് നാഗലശ്ശേരി ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ മാസ്റ്റർ , ഡോ : സലീന, ടി വി അബൂബക്കർ,എ. ശിഹാബ് , സി അബ്ദുൽ അഹദ് , ഹഫ്സ ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു കെഎ ടി എഫ് ഉപജില്ല ജനറൽ സെക്രട്ടറി എം ആരിഫ് സ്വാഗതവും അലിഫ് ഉപജില്ലാ കൺവീനർ കെ മുഹമ്മദ് റമീസ് നന്ദിയും പറഞ്ഞു.

എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഭാഗങ്ങളിലായി ആയിഷ റസാൻ കെ.പി(എം എം ജെ ബി എസ് വെള്ളാളൂർ), അഫ്ന മെഹറിൻ (ഐ ഇ എസ് മുടവണ്ണൂർ), ഫാത്തിമ മെഹറീൻ.പി(ജിഎച്ച്എസ്എസ് ആനക്കര), നഫീസ നാദിയ(ജിഎച്ച്എസ്എസ് ചാലിശ്ശേരി) എന്നിവർ ഒന്നാം സ്ഥാനം നേടി ജില്ലാ മത്സരത്തിന് അർഹത നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം