രണ്ട് വയസ്സുള്ള മകനെയും അഞ്ചു വയസ്സുള്ള മകളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതി അറസ്റ്റിൽ. നെന്മാറ വല്ലങ്ങിയിലെ 24കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ സംരക്ഷണം ആവശ്യമുള്ള ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയതിനാണ് കേസ്. ഭർത്താവിന്റെ
പരാതിയിലാണ് നെന്മാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികളുടെ അമ്മയെയും അച്ഛനെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ യുവതിയോട് പൊലീസ് ആവശ്യപ്പെട്ടു. കുട്ടികളെ നോക്കാൻ തയ്യാറാകാതിരുന്നതിനാലാണ് യുവതിയുടെ പേരിൽ കേസെടുത്തത്. കോടതി ഇവരെ റിമാൻഡ് ചെയ്ത് മലമ്പുഴ ജില്ലാ ജയിലിൽ അടച്ചു.