എം.എസ് മാധവിക്കുട്ടി ഐഎഎസ് പുതിയ പാലക്കാട്‌ ജില്ലാ കലക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി.നാല് കലക്ടർമാർ ഉൾപ്പെടെ 25 ഉദ്യോഗസ്ഥരെ മാറ്റി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ഡോ.കെ.വാസുകിയെയും തൊഴിൽ വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായി എസ്.ഷാനവാസിനെയും നിയമിച്ചു.എൻ.എസ്.കെ.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു.

ഡോ.എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ അഡിഷനൽ സെക്രട്ടറിയായി നിയമിച്ചു. വി.വിസ്നേശ്വരിയെ കൃഷിവകുപ്പ് അഡിഷനൽ സെക്രട്ടറിയാകും ..ജി.പ്രിയങ്ക എറണാകുളത്തിന്റെയും എം.എസ്.മാധവിക്കുട്ടി പാലക്കാടിന്റെയും പുതിയ കലക്ടർമാരാകും.. ചേതൻകുമാർ മീണയെ കോട്ടയത്തും ഡോ. ദിനേശൻ ചെറുവത്തിനെ ഇടുക്കിയിലും നിയമിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം