വട്ടൊള്ളി -മാട്ടായ ലിങ്ക് റോഡിൻ്റെ ശോചനീയാവസ്ഥ, കോൺഗ്രസ്സ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

വട്ടൊള്ളി മാട്ടായ ലിങ്ക് റോഡിന്റെ തകർച്ചക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വട്ടൊള്ളി, മാട്ടായ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ്‌ ഉപരോധസമരം നടത്തി. ഉപരോധ സമരം കെപിസിസി നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഡിസിസി സെക്രട്ടറിമാരായ പി വി മുഹമ്മദാലി, പി മാധവദാസ്,  യുഡിഎഫ് ചെയർമാൻ മുഹമ്മദ് കുഞ്ഞി, പ്രവാസി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി മാനൂ വട്ടൊള്ളി, ഫസലുൽ ഹഖ്, കോൺഗ്രസ്സ് തിരുമിററക്കോട് മണ്ഡലം പ്രസിഡണ്ട് സുധീഷ്, കോൺഗ്രസ്സ് തൃത്താല മണ്ഡലം പ്രസിഡണ്ട് മണികണ്ഠൻ, പി കെ അപ്പുണ്ണി,  ഐഎൻടിയുസി തിരുമിറ്റക്കോട് മണ്ഡലം പ്രസിഡണ്ട് റജീബ് ആറങ്ങോട്ടുകര, തൃത്താല ബ്ലോക്ക് വൈസ് പ്രസിഡണ്ട് മണി ഹാജി ചെരിപ്പൂർ,  ജനറൽ സെക്രട്ടറിമാരായ സി വി സുലൈമാൻ, മുസ്തഫ ചെരിപ്പൂർ,  സിദ്ദീഖ് കക്കാട്ടിരി,  റഷീദ് ചാലിപ്പുറം, അലി വട്ടുളളി,  മൊയ്തു, രവി കറുകപുത്തൂർ,  സൈദ് മുഹമ്മദ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി റഷീദ,  സക്കീന ഷംസുദ്ദീൻ,  നിസാർ കൂട്ടുപാത,  അക്ബർ, സിദ്ദീഖ് കൂട്ടുപാത, ഉമർ മൗലവി തുടങ്ങിയ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം