കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അനുശോചനയോഗം സംഘടിപ്പിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഴത്തൂർ യൂണിറ്റ് സ്ഥാപക നേതാവും, പ്രമുഖ വ്യാപാരിയും, ജില്ലാ കൗൺസിലറും മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്ന കോട്ടയിൽ ചേക്കുണ്ണി എന്നിവരുടെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അനുശോചന യോഗം നടത്തി. തൃത്താല മണ്ഡലം പ്രസിഡണ്ട് കെ ആർ ബാലൻ അധ്യക്ഷത വഹിച്ചു. 

പാലക്കാട് ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബാബു കോട്ടയിൽ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ വാർഡ് മെമ്പർമാരായ ജയന്തി, മുഹമ്മദാലി, പത്തിൽ അലി, മേഴത്തൂർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷൽജ ടീച്ചർ, ഹൈസ്കൂൾ എച്ച് എം ഉണ്ണികൃഷ്ണൻ മാസ്റ്റർ വിവിധ രാഷ്ട്രീയ നേതാക്കന്മാരായ സേതുമാധവൻ, മോഹനൻ, ഉണ്ണികൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ കെ എ ഹമീദ്, ജില്ല വൈസ് പ്രസിഡന്റ് ശ്രീ ഷക്കീർ ടി പി, സംസ്ഥാന കൗൺസിലർ ഷമീർ വൈക്കത്ത് എന്നിവർ അനുശോചനം അറിയിച്ച യോഗത്തിൽ യൂണിറ്റ് ഭാരവാഹികളായ അബ്ദുൽ ഖാദർ. നാസർ. വിനോദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം