കക്കാട്ടിരി ഗവൺമെൻറ് യു.പി സ്കൂളിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

 

പട്ടിത്തറ: കക്കാട്ടിരി ഗവൺമെൻറ് യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂൾ സുരക്ഷാ സമിതിയുടെ നേതൃത്വത്തിൽ 'വൈദ്യുതി ഉപയോഗവും അപകടത്തിനെതിരെ മുൻകരുതലും ' എന്ന വിഷയത്തിൽ കെ.എസ്.ഇ.ബി. തൃത്താല എൻജിനീയർമാരായ ശ്രീ അൻസാർ, ശ്രീ വിപിൻദാസ് എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു. പ്രധാന അധ്യാപകൻ ഉണ്ണിക്കൃഷ്ണൻ ഐ, പിടിഎ പ്രസിഡണ്ട് ബഷീർ സി വി, പി.ടി.എ അംഗം സുനിൽ പി. മേനോൻ എന്നിവർ പങ്കെടുത്ത വേദിയിൽ ആയിഷ എം സ്വാഗതവും പ്രിയ പി കെ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം