സാംസ്കാരിക വൈവിധ്യങ്ങൾ സംരക്ഷിക്കുന്നതിലും ഗവേഷണ സ്വഭാവത്തിൽ പരിപാലിക്കുന്നതിലും സർക്കാർ കക്ഷിരാഷ്ട്രിയ ഭേദമന്യേ ഗൗരവത്തിൽ ഇടപെടണമെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ പറഞ്ഞു. മുപ്പത്തിരണ്ടാമത് കേരള സാഹിത്യോത്സവിനോടനുബന്ധിച്ച് പട്ടാമ്പിയിൽ നടന്ന സാംസ്കാരിക സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിസ്മരിക്കപ്പെടുന്ന സാംസ്കാരിക ശേഷിപ്പുകൾ വരുംകാല തലമുറകൾക്ക് കൂടെ ഉപകരിക്കുന്ന രൂപത്തിൽ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അതിന് സമഗ്രവും പ്രായോഗികവുമായ പദ്ധതികൾ സാംസ്കാരിക വകുപ്പ് ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
എസ്.വൈ.എസ് പാലക്കാട് ജില്ലാ ഫിനാൻസ് സെക്രട്ടറിയും എഴുത്തുകാരനുമായ യഅകൂബ് പൈലിപ്പുറം, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ടി.കെ ശറഫുദ്ദീൻ ബുഖാരി എന്നിവർ ചർച്ചയിൽ സംസാരിച്ചു.എസ്.വൈ.എസ് പട്ടാമ്പി സോൺ പ്രസിഡൻ്റ് ഉസ്മാൻ സഖാഫി, സെക്രട്ടറി നിസാം സഖാഫി, എസ്.എസ്.എഫ് സംസ്ഥാന ഡയറക്റ്റേറ്റ് അംഗം അയ്യൂബ് കരിമ്പുള്ളി, ജില്ലാ സെക്രട്ടറി അൻസറുദ്ദീൻ ഖുതുബി, ഡിവിഷൻ സെക്രട്ടറി അശ്റഫ് പട്ടാമ്പി, അൻവർ ഫാളിലി, റിയാസ് ബാഖവി എന്നിവർ സംബന്ധിച്ചു.