ചാത്തനൂർ ഹൈസ്കൂൾ റോഡിൽ അശാസ്ത്രീയമായും, അപകടത്തിനിടയാക്കുന്ന വിധത്തിലും നിയമ വിരുദ്ധമായും പണിത ഹമ്പുകളാണ് നീക്കിയത്. ചാത്തനൂർ പ്രതികരണ വേദി തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിൽ നൽകിയ പരാതിയെ തുടർന്നാണ് ക്വാറി ഉടമകൾ ഹമ്പുകൾ പൊളിച്ചു നീക്കിയത്. തിരുമിറ്റക്കോട് പഞ്ചായത്ത് പരിധിയിലുള്ള രണ്ട് ഹമ്പുകളാണ് നീക്കിയത്. നാഗലശ്ശേരി പഞ്ചായത്ത് പരിധിയിലെ ഹമ്പുകൾ നീക്കം ചെയ്യാനും പ്രതികരണ വേദി പരാതി നൽകിയിട്ടുണ്ട്.