സ്വച്ഛ് സര്‍വ്വേക്ഷണ്‍ സര്‍വെ; പട്ടാമ്പി നഗരസഭയ്ക്ക് ദേശീയ റാങ്കിങ്ങില്‍ വന്‍ കുതിപ്പ്

കേന്ദ്ര നഗര-പാര്‍പ്പിട മന്ത്രാലയം നടത്തുന്ന സ്വച്ഛ് സര്‍വ്വേക്ഷണില്‍ പട്ടാമ്പി നഗരസഭക്ക് മികച്ച മുന്നേറ്റം. നഗരങ്ങളുടെ ശുചിത്വ നിലവാരം അളക്കുന്ന ഈ ദേശീയ സര്‍വേയില്‍, കഴിഞ്ഞ വര്‍ഷം 3724-ാം സ്ഥാനത്തുണ്ടായിരുന്ന പട്ടാമ്പി നഗരസഭ 221-ാം സ്ഥാനം നേടി. 

ഖര ഗാര്‍ബേജ് ഫ്രീ സിറ്റി (GFC) സ്റ്റാര്‍ റേറ്റിങ്ങില്‍ 3 സ്റ്റാര്‍ റേറ്റിങും കരസ്ഥമാക്കി പട്ടാമ്പി നഗരസഭ.വെളിയിട വിസര്‍ജ്ജന വിമുക്ത നഗരങ്ങള്‍ക്കുള്ള ഒ.ഡി.എഫ് പ്ലസ് സര്‍ട്ടിഫിക്കേഷനും പാലക്കാട് ജില്ലയിലെ എല്ലാ നഗരസഭകളും നേടി. ഇത് സ്വച്ഛ് സര്‍വ്വേക്ഷണ്‍ കാമ്പയിനില്‍ നഗരസഭകളുടെ സ്‌കോര്‍ മുന്നിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഈ സര്‍ട്ടിഫിക്കേഷനുകള്‍ക്ക് സര്‍വേയിലെ ആകെ മാര്‍ക്കില്‍ വലിയ പ്രാധാന്യമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം