പാലക്കാട്‌ ജില്ലയിൽ ഇന്നുമുതൽ മഴ കനക്കും

 

പാലക്കാട്‌ ജില്ലയിൽ വ്യാഴാഴ്‌ച മുതൽ മഴ കനക്കുമെന്ന്‌ കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്‌. കഴിഞ്ഞ മൂന്നുദിവസം മഴയ്‌ക്ക്‌ നേരിയ ശമനമുണ്ടായിരുന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി കൊല്ലങ്കോട്‌ –- 26.2 മില്ലിമീറ്റർ, പട്ടാമ്പി –- 24, മണ്ണാർക്കാട്‌ –- 19, പാലക്കാട്‌ –- 17.8, ആലത്തൂർ –- 17.2, തൃത്താല –- 16, ഒറ്റപ്പാലം –- 16, ചിറ്റൂർ –- 13.3 എന്നിങ്ങനെ മഴ ലഭിച്ചു. മഴ ശക്തിയാർജിച്ചതോടെ ഭാരതപ്പുഴയിലും കണ്ണാടി ജലനിരപ്പ്‌ വീണ്ടും ഉയരുന്നുണ്ട്‌. ചുള്ളിയാർ, മംഗലം അണക്കെട്ടുകളിൽ ഒന്നാംഘട്ട മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചു. മീങ്കര അണക്കെട്ടിൽ ഓറഞ്ച്‌ ജാഗ്രത തുടരുന്നു. നിലവിൽ കാഞ്ഞിരപ്പുഴ അണക്കെട്ട്‌ 10 സെന്റിമീറ്റർ, മലമ്പുഴ അണക്കെട്ട്‌ അഞ്ച്‌ സെന്റിമീറ്റർ, മംഗലം അണക്കെട്ട്‌ 20 സെന്റിമീറ്റർ, മീങ്കര അണക്കെട്ട്‌ ഒരുസെന്റിമീറ്റർ, ശിരുവാണി അണക്കെട്ട്‌ അഞ്ച്‌ സെന്റിമീറ്റർ എന്നിങ്ങനെ തുറന്നിട്ടുണ്ട്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം