പട്ടിത്തറ: സർവ ശിക്ഷ കേരളം നടപ്പാക്കുന്ന സ്റ്റാർസ് പ്രീ പ്രൈമറി വർണകൂടാരം പദ്ധതിയുടെ നിർമാണ ഉദ്ഘാടനം പട്ടിത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെബു സതക്കത്തുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനധ്യാപകൻ ഉണ്ണികൃഷ്ണൻ ഐ സ്വാഗതം പറഞ്ഞു.
അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്ന പദ്ധതി ആണ് വർണകൂടാരം. കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്‌കാരയിടം, കരകൗശലയിടം, ശാസ്ത്രനുഭവങ്ങൾക്കുള്ള ഇടം, വായനയ്ക്കും എഴുത്തിലേക്കും പ്രചോദിപ്പിക്കുന്ന ഭാഷാവികസന ഇടം, വർണയിടം, ഗണിതയിടം എന്നിങ്ങനെ വികാസമേഖലകൾക്കും പഞ്ചേന്ദ്രീയാനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന രീതിയിൽ 13 പ്രവർത്തന ഇടങ്ങളാണ് വർണ്ണക്കൂടാരം പദ്ധതിയിൽ സജ്ജീകരിക്കുന്നത്.
സി ആർ സി സി അംഗമായ രശ്മി വർണകൂടാരത്തിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. സുസ്ഥിര തൃത്താല യുടെ ഭാഗമായ "ചങ്ങാതിക്ക് ഒരു മരം " തൃത്താല എ ഇ ഒ ശ്രീ പ്രസാദ് കെ തൈകൾ സ്കൂൾ ലീഡർ ഫാത്തിമ നജയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.
പ്രീ പ്രൈമറി യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ഷാജഹാൻ പി വി നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ബഷീർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സജിനി, ബിആർസി അംഗമായ ശ്രീമതി റീന, പി ടി എ അംഗങ്ങളായ സുനിൽ പി മേനോൻ, ഫൈസൽ, മുൻ എച്ച് എം ലീലാവതി സി കെ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ഐഷ എം നന്ദി പറഞ്ഞു.