ചാലിശ്ശേരി പെരുമണ്ണൂരിൽ മലമ്പാമ്പിനെ പിടികൂടി

 
കൂറ്റനാട്: പെരുമണ്ണൂർ പഴയിടത്ത് ക്ഷേത്രത്തിന് സമീപം വടക്കേപ്പാട്ട് ചന്ദ്രന്റെ വീട്ടിലെ അലക്ക് കല്ലിന് സമീപത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അഞ്ചടിയോളം വലിപ്പമുള്ള പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ റെസ്ക്യൂ വാച്ച് സുധീഷ് കൂറ്റനാട് എത്തിയാണ് പാമ്പിനെ റെസ്ക്യൂ ചെയ്തത്. പാമ്പിനെ പിന്നീട് പട്ടാമ്പി ഫോറസ്റ്റ് സെക്ഷൻ ഓഫീസറുടെ നേതൃത്വത്തിൽ വനമേഖലയിൽ തുറന്നു വിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം