വാർഷിക ജനറൽബോഡിയോഗവും അനുമോദന സംഗമവും നടത്തി

 

ചാലിശ്ശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് വാർഷിക ജനറൽബോഡിയോഗവും വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനവും ഞായറാഴ്ച കാലത്ത് 10 മണിക്ക് ചാലിശ്ശേരി പി പി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

യൂണിറ്റ് പ്രസിഡൻറ് എം.എം.അഹമ്മദുണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പാലക്കാട് ജില്ലാ പ്രസിഡൻറ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.ആർ.ബാലൻ സംസ്ഥാന കൗൺസിൽ അംഗം ഷമീർ വൈക്കത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി ഷബീർ മദീന, യൂണിറ്റ് ട്രഷറർ ബിനോയ് ഡേവിഡ് രക്ഷാധികാരി ഇബ്രാഹിംകുട്ടി സെക്രട്ടറി റഫീഖ് ഫാസ് എന്നിവരും യോഗത്തിൽ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം