ഛത്തീസ്ഗഡിൽ സംഘ പരിവാറിന്റെ കൃസ്ത്യൻ ന്യൂനപക്ഷ വേട്ടയ്ക്കും, ഭരണഘടനാ ലംഘനത്തിനുമെതിരെ അഖിലേന്ത്യ മഹിളാ അസോസിയേഷൻ ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മഹിള അസോസിയേഷൻ ജില്ല കമ്മിറ്റിയംഗം കെ.ആർ വിജയമ്മ ടീച്ചർ നേതൃത്വം നൽകി. മഹിള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ആനിവിനു, പ്രസിഡന്റ് ധന്യ സുരേന്ദ്രൻ, ഏരിയ കമ്മിറ്റിയംഗം ഉദയ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ശോഭ, സന്ധ്യ, സ്മിത, ജയകുമാരി എന്നിവർ സംസാരിച്ചു.