ചാത്തന്നൂരിലെ കരിങ്കൽ ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മനുഷ്യചങ്ങലയുമായി നാട്ടുകാർ

 

പാലക്കാട് ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയ ചാത്തന്നൂരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ട് പ്രതികരണ വേദി ചാത്തന്നൂരിന്റെ നേതൃത്വത്തിൽ പ്രതിഷേധ മനുഷ്യചങ്ങല ശനിയാഴ്ച ഒൻപതു മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാട്ടുകാർക്കും സ്കൂളിനും ജനങ്ങളുടെ ആരോഗ്യത്തിനും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന രീതിയിലാണ് കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കേരള ഭൂപരിഷ്കരണ നിയമം ലംഘിച്ചാണ് നിലവിൽ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നത്, ഇതിനെതിരായ കേസ് ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട് എന്നാൽ, നടപടികൾ വേഗത്തിൽ ആകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം