മഴപെയ്താൽ വെള്ളം ഒഴുകി പോകാൻ റോഡിൽ സൗകര്യമില്ലാതയതോടെ ഉമ്മത്തൂർ ശിവക്ഷേത്രം-സിഎച്ച്എൽ റോഡിൽ വെള്ളക്കെട്ട് പതിവാകുന്നു. റോഡിനോട് ചേർന്നുള്ള ഓവുചാൽ ഇല്ലാതായതാണ് ഈ അവസ്ഥയ്ക്ക് കാരണം. മഴയിൽ വെള്ളക്കെട്ട് സ്ഥിരമായതോടെ രണ്ട് കിലോമീറ്ററോളം റോഡും പൂർണ്ണമായി തകർന്നു.
ഇതോടെ കാൽനടയാത്രർക്കും വാഹനയാത്രകാർക്കും ഇരട്ടി ദുരിതമാണ് അനുഭവിക്കുന്നത്. റോഡ് നവീകരിക്കാൻ ബ്ലോക്ക് പഞ്ചായത്തിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും തുക വകയിരുത്തിയിട്ടുണ്ടെന്നും ഇതിന്റെ ദർഘാസ് നടപടി പുരോഗമിക്കുകയാണെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു.